SEED News

നാടൻ വിഭവങ്ങളുമായി ഭക്ഷ്യമേള

മാന്നാർ: രുചിയേറും നാടൻ വിഭവങ്ങളുമായി  വിദ്യാർഥികളുടെ നാടൻ ഭക്ഷ്യമേള. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹൈസ്കൂൾ മാതൃഭൂമി-പ്രകൃതി സീഡ് ക്ലബ്ബ് ആണ് ‘നാട്ടുരുചി’ എന്ന നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ ഭക്ഷ്യമേളയിൽ ചേന, ചേമ്പ്, കപ്പ, കാച്ചിൽ, കിഴങ്ങ് എന്നിവ കൊണ്ടുള്ള വിവിധതരം വിഭവങ്ങൾ അണിനിരന്നു.
 നെല്ലിക്ക, ലോലോലിക്ക, കമ്പിളിനാരങ്ങ, പാഷൻഫ്രൂട്ട്, ചാമ്പയ്ക്ക തുടങ്ങിയവ കൊണ്ടുള്ള വിവിധതരം അച്ചാർ, ജാം, ജ്യൂസ് എന്നിവ മേളയെ കൂടുതൽ ആകർഷകമാക്കി. നാട്ടുപലഹാരങ്ങളായ കൊഴുക്കട്ട, വിവിധതരം അടകൾ, പായസങ്ങൾ, ചമ്മന്തികൾ, കറികൾ എന്നിവ ഭക്ഷ്യമേളയ്ക്ക് സമൃദ്ധിയേകി. സ്കൂൾ മാനേജർ എൽ.പി.സത്യപ്രകാശ് മേള ഉദ്ഘാടനം ചെയ്തു.
 പ്രിൻസിപ്പൽമാരായ വി.ആർ.മോഹനചന്ദ്രൻനായർ, എസ്.വിജയലക്ഷ്മി, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ ബി.ശ്രീലത, വൈസ് പ്രിൻസിപ്പൽ കെ.ജയശ്രീ, പി.ടി.എ.പ്രസിഡന്റ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

December 23
12:53 2017

Write a Comment

Related News