SEED News

അറിവ് മണ്ണിൽനിന്ന്‌ സ്വായത്തമാക്കി പേരിശ്ശേരി ഗവ. യു.പി.എസിലെ കുട്ടികൾ

ചെങ്ങന്നൂർ: പാഠപുസ്തകത്തിലെ അറിവ് കൃഷിയിലൂടെ പ്രാവർത്തികമാക്കി പേരിശ്ശേരി ഗവ. യു.പി.എസിലെ കുട്ടികൾ. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്. 
   പച്ചക്കറികൾ വിളയിക്കാൻ മാത്രമായിരുന്നില്ല ഈ പ്രയത്നം. ശാസ്ത്രപുസ്തകത്തിൽ പ്രതിപാദിക്കുന്ന ചെടികളുടെ പ്രധാനഭാഗങ്ങളെക്കുറിച്ചും പഠിക്കാൻ വേണ്ടിയായിരുന്നു.
പരാഗണം അടക്കമുള്ളവയെ കുട്ടികൾ നേരിൽ കണ്ടറിഞ്ഞു. പ്രത്യേകിച്ച് വളമൊന്നും ചേർക്കാതെ നടത്തിയ കൃഷി നല്ല വിജയമായിരുന്നു. അധ്യാപികയായ എം.ജി. ജയശ്രീയാണ് നേതൃത്വം നൽകിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള കറികൾക്കായി ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി.ജി. സജികുമാർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ബി. ഷാജി ലാൽ തുടങ്ങിയവർ സംബന്ധിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഇ. അജികുമാർ, വിദ്യാർഥി പ്രതിനിധികളായ ബസന്ത് മുദി, സി.കെ. സിറാജ്, എം. രാഹുൽ, ഗൗരി സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

December 23
12:53 2017

Write a Comment

Related News