SEED News

ക്രിസ്മസ് ആഘോഷം ഒഴിവാക്കി മാതൃഭൂമി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന

മാന്നാർ: ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച പണം മാതൃഭൂമിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ സംഭാവന ചെയ്തു. മാന്നാർ ശ്രീഭുവനേശ്വരി ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 27500 രൂപ നൽകി മാതൃക കാട്ടിയത്.
കഴിഞ്ഞയാഴ്ച സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. വൈവിധ്യമാർന്ന നാടൻ ഭക്ഷണങ്ങളുടെ രുചിപ്പെരുമ പകർന്ന ഭക്ഷ്യമേളയിൽനിന്ന് 19000 രൂപയോളം ലാഭം കിട്ടിയിരുന്നു. 
ഈ തുകയും കുട്ടികൾ സ്വരൂപിച്ച പണവും ചേർത്താണ് 27500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
 സ്‌കൂൾ അസംബ്ലിയിൽ മാതൃഭൂമിക്ക് നൽകാനായി തുക സ്‌കൂൾ മാനേജർ എൽ.പി.സത്യപ്രകാശിനെ ഏൽപ്പിച്ചു. മഹേശ്വരകുമാർ, കെ.കെ.കൃഷ്ണൻകുട്ടി, വി.ആർ.മോഹനചന്ദ്രൻ നായർ, എസ്.വിജയലക്ഷ്മി, ശശിധരൻപിള്ള, അരവിന്ദാക്ഷൻ, നൗഷാദ് മാന്നാർ, സീഡ് കോ-ഒാർഡിനേറ്റർ ബി.ശ്രീലത എന്നിവർ പ്രസംഗിച്ചു.

December 23
12:53 2017

Write a Comment

Related News