SEED News

പ്ലാസ്റ്റിക് ബോൾപേനകളോട് വിടചൊല്ലി ഉളുന്തി യു.പി. സ്കൂൾ

മാവേലിക്കര: പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് ബോൾപേനകൾ ഉപേക്ഷിക്കുകയാണ് ഉളുന്തി എച്ച്.ഐ.ജെ. യു.പി. സ്കൂളിലെ വിദ്യാർഥികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണത്തിലൂടെയാണ് ബോൾപേനകളെ സ്കൂൾവളപ്പിന് പുറത്താക്കിയത്.
ഒരു വിദ്യാർത്ഥി മാസത്തിൽ അഞ്ചു പേനകളെന്ന കണക്കിൽ വർഷത്തിൽ അൻപതോളം പ്ലാസ്റ്റിക് പേനകളാണ് മണ്ണിലേക്ക് വലിച്ചെറിയുന്നത്. 
പ്ലാസ്റ്റിക് മണ്ണിലേക്ക് ചേരാൻ അമ്പതിനായിരത്തോളം വർഷങ്ങൾ വേണ്ടി വരും എന്ന് ശാസ്ത്രം പറയുന്നു. ഈ തിരിച്ചറിവാണ് സീഡ് ക്ലബ്ബിനെ സ്കൂളിൽ മഷിപ്പേനകൾ ഉപയോഗിക്കാനുളള തീരുമാനത്തിലേക്ക് എത്തിച്ചത്. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യവും പ്രവർത്തനത്തിന് പിന്നിലുണ്ട്.
പ്ലാസ്റ്റിക് ശേഖരിച്ച് പുനർനിർമാണത്തിന് നൽകുന്നതിനുള്ള സംവിധാനവും സ്കൂളിൽ ഒരുക്കുന്നുണ്ട്. വിദ്യാർഥികളുടെ വീടുകളിൽനിന്ന് കഴുകി വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക് പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിന്റെ സഹായത്തോടെയാണ് പുനർനിർമാണത്തിന് കൈമാറുന്നത്. 
ഗ്രീൻവെയിൻ സംസ്ഥാന കോ-ഓർഡിനേറ്റർ റാഫിരാമനാഥിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനുളള പരിശീലനം നൽകി.
ഡയറ്റ് ലക്ചറർ ഗീതാലക്ഷ്മി മഷിപ്പേന വിതരണം ഉദ്ഘാടനം ചെയ്തു.  പി.ടി.എ. പ്രസിഡൻറ്്‌ ജോസഫ്കുട്ടി കടവിൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി.എം. ലീന, സീഡ് കോ - ഓർഡിനേറ്റർ ജയറാണി സെബാസ്റ്റ്യൻ, അലീന കെ.ജോൺ, മേഴ്‌സി, ലിജാമേരി എന്നിവർ സംസാ
രിച്ചു.

December 23
12:53 2017

Write a Comment

Related News