SEED News

പ്രകൃതിപഠനക്യാമ്പ് നടത്തി




നിലമ്പൂര്‍: വനം വകുപ്പിന്റേയും നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്റെയും നേതൃത്വത്തില്‍ കാരപ്പുറം ക്രസന്റ് യു.പി. സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ്, സീഡ് ക്ലബ്ബംഗങ്ങള്‍ക്ക് നിലമ്പൂര്‍ ചാലിയാര്‍ വ്യൂവില്‍ രണ്ടുദിവസത്തെ നേച്ചര്‍ ക്യാമ്പ് നടത്തി. സെക്ഷന്‍ റേഞ്ച് ഓഫീസര്‍ ഡേവിസ് ആലപ്പാടന്‍, ലാല്‍ വി. നാഥ്, ദിലീപ്, പ്രഥമാധ്യാപകന്‍ അബ്ദുല്‍കരീം, സാദ്ധം ഹുസൈന്‍, എന്‍. സബീല, ജി. സജിത, ടി.വി. ഡൊമിനിക്, റാഹില എന്നിവര്‍നേതൃത്വം നല്‍കി.




December 30
12:53 2017

Write a Comment

Related News