SEED News

സീഡംഗങ്ങള്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

കാസര്‍കോട്: മഡോണ എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നഗരസഭയിലെ 20ാംവാര്‍ഡിലെ 40 വീടുകളില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. മഴക്കാലരോഗങ്ങള്‍ കൂടിവരുന്നത് പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണിത്. 62 വിദ്യാര്‍ഥികള്‍ പങ്കാളികളായി. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത സാദിയ, ആരോഗ്യവകുപ്പിലെ നഴ്‌സായ ബിജി എന്നിവര്‍ സംസാരിച്ചു. 

June 21
12:53 2015

Write a Comment

Related News