SEED News

വിദ്യാര്‍ഥികള്‍ പുഴയോരം ശുചീകരിച്ചു




വളാഞ്ചേരി: ഭാരതീയവിദ്യാഭവന്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പുഴയോരം ശുചീകരിച്ചു. 
ഞങ്ങളുടെ പുഴ മാലിന്യമുക്തം എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളിനരികിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ ദത്തെടുത്ത കുറച്ചുഭാഗമാണ് വൃത്തിയാക്കിയത്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ ഉള്‍പ്പെടെ ശേഖരിച്ച മാലിന്യം ചാക്കുകളില്‍ നിറച്ചു. 
നാല്‍പത് വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കെടുത്തു. അധ്യാപകരായ ജയപ്രകാശ്, ദിനേശന്‍, ശ്രീദേവി, ഷീബ എന്നിവര്‍ നേതൃത്വംനല്‍കി. 
പുഴയുെട പ്രാധാന്യം മനസ്സിലാക്കാനായി സംഘം പുഴയാത്രയും നടത്തി.




December 30
12:53 2017

Write a Comment