reporter News

പുറഞ്ചേരിക്കുളം ശാപമോക്ഷം കാത്ത്...

കളമശ്ശേരി: നാടിന്റെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഗെയില്‍ എച്ച്.എം.ടി. കോളനിയിലെ പുറഞ്ചേരിക്കുളം. സര്‍ക്കാര്‍ വക സ്ഥലമായിട്ട് നഗരസഭയോ വാര്‍ഡ് കൗണ്‍സിലര്‍മാരോ കുളത്തിന്റെ അവസ്ഥയെപ്പറ്റി അന്വേഷിക്കാറില്ല. കുളത്തിലും പരിസരത്തിലും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പരിസരമലിനീകരണത്തിനൊപ്പം പട്ടികളുടെ ശല്യവും കൂടിയിട്ടുണ്ട്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് ഈ വഴി നടക്കാന്‍ സാധിക്കുന്നില്ല. 
മാലിന്യനിക്ഷേപ സ്ഥലമായി മാറിയ ഈ കുളം വൃത്തിയാക്കുന്നതിന് 2016-ല്‍ ജില്ലാ കളക്ടര്‍ കളമശ്ശേരി മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു. കൂടാതെ 2017 ഫെബ്രുവരിയില്‍ കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റേയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ കുളത്തിന് ചുറ്റുമുള്ള മാലിന്യങ്ങള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി കുളത്തിന്റെ വശങ്ങള്‍ കെട്ടിയെടുത്ത് ജി.എസ്.ആര്‍. വ്യവസ്ഥയില്‍ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താമെന്നും ഉറപ്പ് നല്കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കടുത്ത വേനലിലും വറ്റാത്ത പുറഞ്ചേരിക്കുളമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുളം മലിനമായതോടെ കടുത്ത വേനലില്‍ കുളത്തിന്റെ പരിസര പ്രദേശങ്ങളിലെ കിണര്‍വെള്ളമാണ് ജല അതോരിറ്റി ഉപയോഗിക്കുന്നത്. നീരൊഴുക്ക് നല്ലതുപോലെയുള്ളതിനാല്‍ കുളത്തിലെ മലിനജലം സമീപത്തെ കിണറുകളിലേക്കും പരക്കുന്നുണ്ട്. അടുത്ത വേനലില്‍ ജലക്ഷാമം പരിഹാരമാകുന്ന പുറഞ്ചേരിക്കുളത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

സീഡ് റിപ്പോര്‍ട്ടര്‍  അലീന ബിനിൽ  സെൻറ് പോൾസ് ഇന്റർനാഷണൽ  സ്കൂൾ 

January 03
12:53 2018

Write a Comment