SEED News

സെമിനാർ നടത്തി


ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാമ്പുകളുടെ ലോകം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുസ്തഫ ചെർപ്പുളശ്ശേരി വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ വി. മുഹമ്മദ് അഷ്റഫ്, പ്രധാനാധ്യാപിക എം.വി. സുധ, സീഡ് കോ-ഓർഡിനേറ്റർ വി.കെ.എ. സിദ്ദിഖ്, രാജലക്ഷ്മി, സ്റ്റാഫ് സെക്രട്ടിറി ഒ. കുഞ്ഞുമുഹമ്മദ് ക്ലബ്ബ് പ്രസിഡന്റ് അക്ഷയ് കൃഷ്ണൻ, ദിവാകരൻ എന്നിവർ സംസാരിച്ചു. ഈവർഷം സ്കൂളിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കയും പൂന്തോട്ടം നിർമിക്കയും ചെയ്തു.

February 07
12:53 2018

Write a Comment

Related News