SEED News

നാട്ടുമാവ് സംരക്ഷണവുമായി സീഡ് പ്രവർത്തകർ

കൊട്ടില  ഹൈസ്കൂൾ പരിസരത്തെ 75 വർഷത്തിലധികം പഴക്കമുള്ള മാവ് മുത്തശ്ശിയുടെ ചരിത്രം തേടി കുട്ടികൾ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ് മാവിന്റെ വിശേഷം തേടിയെത്തിയത്.
സമീപവാസി ഗോവിന്ദനിൽനിന്ന് കുട്ടികൾ മാവിനെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.

പുളിയൻ, ചേറിയൻ, കുഞ്ഞിമംഗലം തുടങ്ങിയ മാവിനങ്ങളാണ് പ്രദേശത്ത് ധാരാളമായുള്ളതെന്ന് കുട്ടികൾ മനസ്സിലാക്കി. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള രീതികളെക്കുറിച്ചും അറിഞ്ഞു. സീഡ് കോഓർഡിനേറ്റർ എ.നാരായണൻ നേതൃത്വം നൽകി.


February 09
12:53 2018

Write a Comment

Related News