reporter News

വേലിത്തത്തകളെ സംരക്ഷിക്കണം


കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തിലെ വലിയ വേലിത്തത്തകളുടെ പ്രജനനകേന്ദ്രം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഇവിടെ മാത്രമാണ് ബ്ലൂ ടെയിൽഡ്‌ ബീ ഈറ്റർ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളുടെ പ്രജനനം നടക്കുന്നത്. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനോട് ചേർന്നുള്ള ഭാഗം മതിൽകെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം.

ഏറെ പ്രകൃതിസ്നേഹികൾ വേലിത്തത്തകളെ തേടി ഇവിടെയെത്താറുണ്ട്. ഗവേഷകരും വരുന്നുണ്ട്. അത്തരക്കാർക്ക് സൗകര്യം ഒരുക്കണം. വേലിത്തത്തകൾ പ്രദേശം വിട്ട് പോകാതിരിക്കാൻ അവയ്ക്ക് അനുയോജ്യമായ പരിസ്ഥിതി നിലനിർത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.










കെ.ആകർഷ്

സീഡ് റിപ്പോർട്ടർ, ജി.എച്ച്.എസ്.എസ്.മാത്തിൽ.


February 09
12:53 2018

Write a Comment