SEED News

പച്ചക്കറിയിൽ സ്വയംപര്യാപ്തം കൂത്തുപറമ്പ്‌ എച്ച്.എസ്.എസ്.

അനാഥാലയ വളപ്പിൽ നടത്തിയ കൃഷിയിലും നൂറു​മേനി കൊയ്ത് കാർഷികമേഖലയ്ക്ക് മുതൽകൂട്ടാവുകയാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്ക്ലബംഗങ്ങൾ.

സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുമായി ചേർന്ന് മെരുവമ്പായി പള്ളിക്കമ്മിറ്റിയുടെ സഹകരണത്തോടെയാണ് കണ്ടംകുന്നിൽ പ്രവർത്തിക്കുന്ന യത്തീംഖാനയിലെ വളപ്പിൽ സീഡംഗങ്ങൾ കൃഷിയിറക്കിയത്.

പയർ, വെണ്ട, പൊട്ടിക്ക, പടവലം, ചീര, മത്തൻ, ഇളവൻ, ചുരങ്ങ എന്നിവയാണ് കൃഷിചെയ്തത്. ഇതിൽ ചീരയാണ് വിളവെടുത്തത്.

വിദ്യാലയ കൃഷിയിലൂടെ തങ്ങൾക്ക് ഉച്ചഭക്ഷണത്തിനുവേണ്ട മുഴുവൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളും വിളയിച്ചെടുത്ത് വിദ്യാലയത്തെ കാർഷിക സ്വയംപര്യാപ്തതയിലെത്തിച്ചവരാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്ക്ലബ്ബ് അംഗങ്ങൾ. അനാഥാലയത്തെ പച്ചക്കറി സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതോടൊപ്പം അവിടത്തെ അന്തേവാസികളായ വിദ്യാർഥികളുടെ ഒഴിവുസമയങ്ങളെ കാർഷികമേഖലയിലേക്ക് തിരിച്ചുവിട്ട് ആരോഗ്യസംരക്ഷണത്തോടൊപ്പം മാനസിക ഉല്ലാസവും നേടിയെടുക്കാനാണ് അനാഥാലയവളപ്പിൽ വിദ്യാർഥികൾ കൃഷിയിറക്കിയിരിക്കുന്നത്.

എം.കെ.എസ്. ഓർഫനേജ് മാനേജർ എം.വി.മുഹമ്മദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മധു നിർമലഗിരി അധ്യക്ഷത വ
ഹിച്ചു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എ.കെ.അബ്ദുൾഖാദർ, ഇ.കെ.അബ്ദുൾനാസർ, സ്കൗട്ട് അധ്യാപകൻ വി.വി.സുനേഷ്, സീഡ്ക്ലബ്ബ് കൺവീനർ കുന്നു​മ്പ്രോൻ രാജൻ എന്നിവർ സംസാരിച്ചു. ഓർഫനേജ് വിദ്യാർഥികൾക്കൊപ്പം സീഡ് ക്ലബ്ബംഗങ്ങളും സ്കൗട്ട് വിദ്യാർഥികളും നേതൃത്വം നൽകി.


February 09
12:53 2018

Write a Comment

Related News