reporter News

മാലൂരിൽ ചിക്കൻപോക്‌സ് പടരുന്നു

മാലൂർ: മാലൂരിൽ ചിക്കൻപോക്സ് രോഗം പടരുന്നു. ഒരാൾക്ക് രോഗം പിടിപെടുമ്പോഴാണ് ഈ രോഗം പടരുന്നത്. രോഗികൾക്ക് പൂർണവിശ്രമം ആവശ്യമാണ്. രോഗം വന്നവർ പൊതുജനങ്ങളുമായി ഇടപഴകാതിരുന്നാൽ രോഗം പടരുന്നത് ഒരുപരിധിവരെ തടയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. മാലൂർ യു.പി. സ്കൂളിൽ സീഡ്ക്ലബിന്റെ നേതൃത്വത്തിൽ ചിക്കൻപോക്സിനെതിരെയുള്ള ബോധവത്‌കരണക്ലാസ് നടന്നു. മെഡിക്കൽ ഓഫീസർ ഡോ. പി.മുഹമ്മദ്, ഡോ. ഡിജോ ജോസ് എന്നിവർ ക്ലാസെടുത്തു.


February 09
12:53 2018

Write a Comment