SEED News

കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സീഡ് ക്ലബ്ബ്‌

 മുതുകുളം: ലോക തണ്ണീർത്തടദിനത്തിൽ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആറാട്ടുപുഴ തറയിൽക്കടവ് എസ്.കെ.ഡി. യു.പി. സ്കൂൾ 'സൗഹൃദ' സീഡ് ക്ലബിലെ കുട്ടികളാണ് പരിസരപ്രദേശങ്ങളിലെ കണ്ടൽകാടുകളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്ന് പ്രതിജ്ഞയെടുത്തത്. കണ്ടൽ സമൃദ്ധമായി വളരുന്ന തീരത്തെത്തിയായിരുന്നു പ്രതിജ്ഞ. തണ്ണീർത്തടത്തീരങ്ങളിൽ കുട്ടികൾ കണ്ടൽച്ചെടികളും നട്ടു. ജൈവവൈവിധ്യ സംരക്ഷണം സാധ്യമാക്കുന്ന തണ്ണീർത്തടങ്ങളെയും അന്യമായികൊണ്ടിരിക്കുന്ന കണ്ടൽക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്‌കരണവും നടത്തി. കണ്ടൽകാടുകളെ നശിപ്പിക്കുന്നത് തടയണമെന്ന് ക്ലബ്ബ് അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രഥമാധ്യാപകൻ സി.കെ.ദിലീപൻ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ആർ.ജിത്ത്, അധ്യാപകരായ പി.ബിനു, എസ്.ഷീജ. വി.സജിമോൾ, പി.രൂപേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

February 11
12:53 2018

Write a Comment

Related News