SEED News

പേവിഷ പ്രതിരോധം: ‌ ബോധവത്കരണം നടത്തി


പാലക്കാട്: മാതൃഭൂമി സീഡ് സന്ദേശം സെമിനാർ പരമ്പരയുടെ ഭാഗമായി വിക്ടോറിയകോളേജിൽ പേവിഷ പ്രതിരോധ ബോധവത്കരണം നടത്തി.
 ജില്ലാ വെറ്ററിനറി സെന്ററിന്റെ സഹകരണത്തോടെ വിക്ടോറിയകോളേജ് സുവോളജി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 
കോളേജ് പ്രിൻസിപ്പൽ ഡോ. എ. സഫിയബീവി ഉദ്ഘാടനംചെയ്തു. 
പേവിഷബാധയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും നീക്കിയാണ് സെമിനാർ മുന്നേറിയത്. 
                        ജില്ലാ വെറ്ററിനറി കേന്ദ്രം വെറ്ററിനറി സർജൻ ഡോ. ജോജു ഡേവിസ് ക്ലാസ് എടുത്തു. 
സുവോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സി.വി. ശ്രീരഞ്ജിത്ത് കുമാർ സ്വാഗതംപറഞ്ഞു. വെറ്ററിനറി സർജൻ ഡോ. ആതിരജോർജ് പങ്കെടുത്തു.

February 26
12:53 2018

Write a Comment

Related News