reporter News

ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറുന്നു: എ.എസ്.ആദിത്യവർഷ (സെന്റ് തോമസ് എച്ച്.എസ്.എസ്. കാർത്തികപ്പള്ളി)

തൃക്കുന്നപ്പുഴ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ അധിക്ഷേപിക്കുന്നത് കൂടുന്നു. കൺസഷൻ നൽകാതെ വിദ്യർഥികളെ ഫുൾടിക്കെറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിനുപുറമേ യാതൊരു മര്യാദയുമില്ലാതെ ചീത്തവിളിക്കുന്നതും പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രവൃത്തിദിനമായിരുന്നതിനാൽ യൂണിഫോമിൽ സ്കൂളിലേക്കുപോയ വിദ്യാർഥികളെ ബസ് ജീവനക്കാർ അവഹേളിച്ചു. ഏഴുരൂപാ ടിക്കറ്റെടുക്കാതെ സ്കൂളിൽ പോകാൻ 
അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. കണ്ടക്ടറും ഡോർചെക്കറും കൂട്ടായി അധിക്ഷേപം ചൊരിഞ്ഞു. സാധാരണദിവസങ്ങളിലെപ്പോലെ ഒരു രൂപമാത്രം കരുതിവന്ന വിദ്യാർഥികൾക്ക് മറ്റുയാത്രക്കാർ പണം നൽകിയാണ് പ്രശ്നം അവസാനിപ്പിച്ചത്. വിദ്യാർഥികൾ യൂണിഫോമിൽ പ്രവൃത്തിദിനങ്ങളിൽ സ്കൂളിൽ പോകുമ്പോൾ കൺസെഷൻ നൽകണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗതീരുമാനപ്രകാരം യൂണിഫോമിൽ ഐഡന്റിറ്റി കാർഡും ധരിച്ചെത്തുന്ന കുട്ടികൾക്ക് കൺസഷൻ നൽകണമെന്ന നിർദേശം നിരന്തരം അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
     

February 27
12:53 2018

Write a Comment