SEED News

കൃഷിയുടെ പുത്തൻ രീതി അറിയാൻ

 

കൃഷിയുടെ പുതിയ രീതികളെക്കുറിച്ചറിയാൻ സീഡ് നേതൃത്വത്തിൽ കാർഷിക നഴ്‌സറി സന്ദർശിച്ചു.

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് നേതൃത്വത്തിലാണ് മണ്ണൂർ ചോലത്തോട് ശ്രീലക്ഷ്മി നഴ്‌സറി സന്ദർശിച്ചത്.

സീഡ്‌ലിങ്‌ നഴസറി യൂണിറ്റിലെ പുതിയ കൃഷിരീതികളെക്കുറിച്ച് കർഷകൻ അനൂപ്കുമാർ ശ്രീലക്ഷ്മി ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. സീഡ് ലീഡർ വി.സി.ആദിൽ, എം. ദേവാംഗ്, അഭിരം, അയന, ഭാവന, ആർച്ച, സ്വാതി, കൃഷ്ണദാസ് എന്നിവർ നേതൃത്വം നല്കി.


February 28
12:53 2018

Write a Comment