reporter News

ഈ മരങ്ങള്‍ മുറിക്കരുത്' അധികാരികളോട് വിദ്യാര്‍ഥികള്‍

കാരപ്പറമ്പ്  കുണ്ടൂപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് അഭ്യര്‍ഥനയുമായി എത്തിയത്. 2013 മുതല്‍ വിദ്യാര്‍ഥികള്‍ നട്ട് വളര്‍ത്തി സംരക്ഷിച്ച് വരുന്ന 396 മരങ്ങളാണ് റോഡ് വികസനത്തിന്റെ ഭാഗമായി മുറിക്കാനൊരുങ്ങുന്നത്. ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും ടാങ്കില്‍ വെള്ളം കൊണ്ടുവന്ന് കുട്ടികള്‍ നട്ടുവളര്‍ത്തിയതാണ് ഈ മരങ്ങള്‍. വികസനം വേണമെന്നും എന്നാല്‍ മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനം സാധ്യമല്ലെ എന്നുമാണ് വിദ്യാര്‍ഥികളുടെ ചോദ്യം.

February 28
12:53 2018

Write a Comment