reporter News

റെയിൽവെ സ്റ്റേഷൻ കിണറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്

കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ കിണറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കാടുപിടിച്ച് ചപ്പ് ചവറുകൾ വീണ് വെള്ളം മോശമാകുന്ന അവസ്ഥ വരെ എത്തി.ഈ വെള്ളമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. എപ്പോൾ അസുഖം പിടിക്കുമെന്ന് ചോദിച്ചാൽ മതി. സ്റ്റേഷനിലെ തന്നെ മറ്റൊരു കിണർ ഉപയോഗിക്കാതെ പ്ലാസ്റ്റിക് മലിന്യങ്ങൾ നിക്ഷേപിച്ചിട്ടുള്ള വാർത്ത സീഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. അവ വൃത്തിയാക്കി ഉപയോഗിക്കാതെ ശുദ്ധജലം ഉള്ള ഈ കിണ റെങ്കിലും വൃത്തിയാക്കി ഉപയോഗിച്ച് അസുഖങ്ങളിൽ നിന്ന് രക്ഷനേടാം. .സ്റ്റേഷനിലെ ആവശ്യങ്ങൾക്കും ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്കും ഈ കിണറിൽ നിന്നു തന്നെയാണ് വെള്ളം കൊണ്ടുപോകുന്നത്‌. ഇതിന്റെ ചുറ്റുവട്ടത്തു തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്യുന്നുണ്ട്.

March 12
12:53 2018

Write a Comment