SEED News

വാ കുരുവി, വെള്ളം കുടിക്കാം...

മനുഷ്യൻ ബുദ്ധിമുട്ടുന്ന ചൂടിൽ കിളികളുടെയും കുരുവികളുടെയും കാര്യം പറയുകയേ വേണ്ട. വേനലിൽ കുരുവികൾക്ക് കുടിക്കാൻ വെള്ളമൊരുക്കി മാതൃകയാവുകയാണ് പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ. ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൺകലങ്ങളിൽ വെള്ളം നിറച്ച് മരങ്ങളിലും കെട്ടിടത്തിന്റെ മൂലയിലും ഒക്കെ കുട്ടികൾ തൂക്കിക്കഴിഞ്ഞു. ചൂടുകാരണം കുരുവികൾ ചത്തൊടുങ്ങുന്നെന്ന വാർത്തയാണ് ഇത്തരം പ്രവർത്തനത്തിന് പ്രേരണയായതെന്ന് സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷ് പറഞ്ഞു.

March 23
12:53 2018

Write a Comment

Related News