environmental News

മാതൃഭൂമി സീഡ് സീസണ്‍വാച്ച് പുരസ്‌കാരം സെന്റ് ഹെലന്‍സ് ജി.എച്ച്.എസ്. ലൂര്‍ദ്പുരത്തിന്

മാതൃഭൂമി സീഡും വിപ്രോയും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും (എന്‍.സി.ബി.എസ്.) ചേര്‍ന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'സീസണ്‍വാച്ച്' പദ്ധതിയിലെ 2017-18 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. ഋതുഭേദങ്ങള്‍ക്കനുസരിച്ച് മരങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുന്നതിന് ദേശീയ തലത്തില്‍ നടപ്പാക്കുന്ന സിറ്റിസണ്‍സ് സയന്‍സ് പദ്ധതിയാണ് സീസണ്‍വാച്ച്. 

തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് ജി.എച്ച്.എസ്. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹരായി. എറണാകുളം ജില്ലയിലെ കുട്ടമശ്ശേരി ജി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും പാലക്കാട് ജില്ലയിലെ ഭീമനാട് ജി.യു.എസ്. മൂന്നാംസ്ഥാനവും നേടി. 

സംസ്ഥാനത്തെ നാല് അധ്യാപകര്‍ക്ക് ബെസ്റ്റ് സീസണ്‍ വാച്ചര്‍ അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം ജയകുമാര്‍ (ജി.യു.പി.എസ്. പള്ളിപ്പുറം), കെ.എസ്.ലൈല (ജി.വി.എച്ച്.എസ്.എസ്. ആലങ്കോട്), തൃശ്ശൂര്‍ ജില്ലയിലെ സുമംഗല ടി. (സി.എം.ജി.എച്ച്.എസ്.എസ്. കടറ്റൂര്‍), പി.ശ്രീദേവി (എച്ച്.ഡി.പി.സമാജം ഇ.എം.എല്‍.പി.സ്‌കൂള്‍, എടതിരിഞ്ഞി).


കോഴിക്കോട്  ജില്ലാതല വിജയികള്‍

ഗവ.യു. പി. സ്‌കൂൾ, കൊടൽ, പന്തീരാങ്കാവ് 
കെ.കെ.കിടാവ് മെമ്മോറിയൽ യു. പി. സ്‌കൂൾ, ചേലിയ   

April 02
12:53 2018

Write a Comment