reporter News

സീഡ് റിപ്പോർട്ടർ വാർത്ത ഫലം കണ്ടു. ചാത്തൻ കുളത്തിന് ശാപമോക്ഷം

ആറ്റൂർ അറഫാ സ്കൂളിന് മുന്നിലുള്ള ചാത്തൻ കുളം വൃത്തിയാക്കുന്നു 

വടക്കാഞ്ചേരി : ആറ്റൂർ അറഫാ സ്കൂളിന് മുന്നിലുള്ള ചാത്തൻ കുളം മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ വൃത്തിയാക്കി.കുളം പായലും മാലിന്യവും നിറഞ്ഞു ഉപയോഗ്യയോഗ്യമല്ലായിരുന്നു.അഴുക്കുവെള്ളവും മാലിന്യവും കെട്ടി കിടക്കുന്നതിനാൽ ദുർഗന്ധം അസഹനീയമായിരുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറഫാ സ്കൂളിലെ സീഡ് റിപ്പോർട്ടർ ആയ പി.എം. ആർദ്ര എഴുതിയ വാർത്ത മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ സ്കൂളിലെ സീഡ് യൂണിറ്റ് പഞ്ചായത്തിന് പരാതിയും നൽകിയിരുന്നു.
      വടക്കാഞ്ചേരി ഇറിഗേഷൻ സബ് ഡിവിഷന് കീഴിലുള്ള ചേലക്കര സെക്ഷൻ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം വൃത്തിയാക്കിയത്.സെക്ഷന്റെ കീഴിൽ വൃത്തിയാക്കുന്ന പതിനഞ്ച് കുളങ്ങളിൽ ഒന്നാണ് ചാത്തൻ കുളം. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.വി. സുരേഷ് ബാബു ,അസിസ്റ്റൻറ് എഞ്ചിനീയർ സി.കെ. മല്ലിക എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം 

  

May 17
12:53 2018

Write a Comment