SEED News

തിരിച്ചറിയണം, ഈ കുരുന്നുകളുടെ ദൗത്യം

നടുവണ്ണൂർ: ആ കുഞ്ഞുകൈകൾ പരിസ്ഥിതിസ്‌നേഹിയിലർപ്പിച്ച ദൗത്യം സഫലമായി. രണ്ട് വർഷംമുമ്പ് കോട്ടൂർ എ.യു.പി. സ്‌കൂളിലെ ‘സീഡ്’ അംഗങ്ങൾ കൂട്ടാലിട അങ്ങാടിയിൽ നട്ടുവളർത്താൻ ഹോട്ടൽ വ്യാപാരി ചക്കത്തൂർ സലീമിനെ ഏൽപ്പിച്ച നെല്ലിത്തൈ ഇന്ന് കായ്ച്ച് തണലേകാൻ പാകമായി.

2016-ലെ ജൂൺ അഞ്ചിനാണ് അമ്പതോളം സീഡംഗങ്ങൾ സൈക്കിൾറാലിയായി സലീം നടത്തുന്ന അമ്മ ഹോട്ടലിന്റെ മുന്നിലെത്തിയത്. പ്രചാരണ വാഹനവും ഒപ്പമുണ്ടായിരുന്നു.

വരുന്നവഴികളിലെ നാട്ടുകാർക്ക് തൈകൾ നൽകിയാണ് കുട്ടികളെത്തിയത്. ഹോട്ടലിൽ നല്ല തിരക്കുള്ള സമയം. ആഗോളതാപനത്തിന് മറുവാക്ക് സസ്യങ്ങളാണെന്ന സന്ദേശം മൈക്കിലൂടെ കേട്ടപ്പോൾ മതിപ്പോടെ പിന്തുണയുമായി സലീം പുറത്തേക്ക് വന്നു. അന്ന് കുട്ടികളേൽപ്പിച്ച തൈ അദ്ദേഹം നട്ടുപരിപാലിച്ചു. സസ്യവത്കരണത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സലീം. പരിസ്ഥിതിദിനത്തിൽമാത്രം വന്ന് തൈകൾ നട്ട് ഫോട്ടോയെടുത്ത് പോകുന്നവർ തിരിച്ചറിയണം ഈ കുരുന്നുകൈകളുടെ ദൗത്യം -സലീം ചക്കത്തൂർ പറഞ്ഞു.

June 06
12:53 2018

Write a Comment

Related News