environmental News

ലോക സമുദ്രദിനം

സമുദ്രങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 - ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന യു.എൻ ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 'ലോക സമുദ്രദിന'മായി ആചരിക്കാൻ തീരുമാനിച്ചത്. കാനഡയാണ് 1992 ൽ ആദ്യമായി ജൂൺ 8 സമുദ്ര ദിനമായി ആചരിച്ചത്. യു. എൻ ദിനാചരണ പട്ടികയിൽ ഉൾപ്പെട്ടത്തിയത് 2008 ലാണ്. 
ഇന്ന് സമുദ്രങ്ങൾ അക്ഷരാർഥത്തിൽ പ്ലാസ്റ്റിക് സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യു.എൻ റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സമുദ്രോല്പന്നങ്ങളുടെ പ്രസക്തിയെക്കുറിച്ചും അശാസ്ത്രീയമായ മീൻപിടുത്തം മൂലം മത്സ്യസമ്പത്തിനു നേരെയുണ്ടാകുന്ന നശീകരണ പ്രക്രിയയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സെമിനാറുകളും, ക്യാമ്പുകളും ഈ ദിനത്തിൽ സംഘടിപ്പിക്കുന്നു. സമുദ്രങ്ങളിൽ എത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും മനുഷ്യൻ കരയിൽ നിന്നു പുറന്തള്ളുന്നതാണ്. പ്രതിവർഷം ഏതാണ്ട് 80 ലക്ഷം മുതൽ 130 ലക്ഷം ടൺ വരെ പ്ലാസ്റ്റിക് കടലിലെത്തുന്നു. നിലവിൽ അഞ്ചു ട്രില്ല്യൻ പ്ലാസ്റ്റിക് വസ്തുക്കൾ സമുദ്രങ്ങളിൽ എത്തിക്കഴിഞ്ഞുവെന്നു വിവിധ പഠനങ്ങൾ പറയുന്നു.

June 08
12:53 2018

Write a Comment