SEED News

ഏറ്റുകുടുക്കയിൽ സീഡ്‌ പ്രവർത്തനം തുടങ്ങി

പയ്യന്നൂർ ഏറ്റുകുടുക്ക എ. യു.പി. സ്കൂളിലെ 2018-19 വർഷത്തെ സീഡ് ക്ലബ്ബി​െന്റ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ നടന്നു.

സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ സ്കൂൾ അങ്കണത്തിൽ ലക്ഷ്മിതരു വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

തുടർന്ന് അൻപതോളം വൃക്ഷത്തൈകൾ സ്കൂൾപരിസരത്തും മറ്റുമായി നട്ടു.

പി.ടിഎ.പ്രസിഡന്റ്‌ എം.വി.സുനിൽകുമാർ, വാർഡംഗം രാജൻ പണിക്കർ, മാനേജർ ടി.തമ്പാൻ, ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയരക്ടർ ടി.വിജയൻ, പ്രഥമാധ്യാപിക പി.യശോദ, സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ , സീഡ് കൺവീനർ എസ്‌.ഋതുനന്ദ, എൻ.ഭരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ക്വിസ്, കുട്ടികൾ ഉണ്ടാക്കിയ പതിപ്പ് പ്രകാശനം, പരിസ്ഥിതി കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു.


June 08
12:53 2018

Write a Comment

Related News