'പ്ലാവ് മുത്തശ്ശി'ക്ക് ആദരം
കണ്ണൂർ ഗവ. ടി.ടി.ഐ.(മെൻ) മോഡൽ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം കഥാകൃത്ത് കെ.ടി.ബാബുരാജ് പരിസ്ഥിതിദിനത്തിൽ നിർവഹിച്ചു. സ്കൂൾ വളപ്പിലെ ‘പ്ലാവ് മുത്തശ്ശി'യെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പരിസ്ഥിതിസിനിമയായ ‘എന്റെ ആകാശം എന്റെ ഭൂമി’യുടെ പ്രദർശനവും നടന്നു. സാഹിത്യകാരൻ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. രമേശൻ ബ്ലാത്തൂർ പരിസ്ഥിതിഗീതം ആലപിച്ചു. പ്രേമജ ഹരീന്ദ്രൻ, ഉമാദേവി, റിനേഷ്, മനോജ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ.വി.ഹരിദാസൻ, സീഡ് കോ ഓർഡിനേറ്റർ രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
June 08
12:53
2018