SEED News

മാതൃഭൂമി സീഡ്-മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സൗജന്യ വൃക്ഷത്തൈ വിതരണം


ചേർത്തല: ഒരു പുരയിടത്തിൽ ഒരു വൃക്ഷത്തൈയെങ്കിലും നടുക എന്ന ലക്ഷ്യത്തോടെ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡിന്റെയും ഗ്രീൻലീഫ് നേച്ചറിന്റെയും സഹകരണത്തിലായിരുന്നു പദ്ധതി.
 ചേർത്തല എൻ.എസ്.എസ്. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ വൃക്ഷത്തൈ വിതരണോദ്ഘാടനം നടത്തി. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി. മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റ് സി.ബി.മോഹനൻ നായർ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ, വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ, ഗ്രീൻലീഫ് നേച്ചർ വൈസ് പ്രസിഡന്റ് ആർ.വേണുഗോപാൽ, വനിതാ യൂണിയൻ പ്രസിഡന്റ് എൻ.മാധവിയമ്മ, സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.  

June 08
12:53 2018

Write a Comment

Related News