SEED News

നദി ഒരു ഓർമപ്പെടുത്തലാക്കി വിദ്യാർഥികളുടെ പ്രതിജ്ഞ


മാന്നാർ: നാടിന്റെ നാഡീഞരമ്പായ നദിയെ സംരക്ഷിക്കണമെന്ന് ഓർമപ്പെടുത്തി സീഡ് വിദ്യാർഥികളുടെ പ്രതിജ്ഞ. അച്ചൻകോവിൽ - പമ്പ നദികളുടെ കൈവഴിയായ കുട്ടമ്പേരൂർ ആറിന്റെ തീരത്ത് എത്തിയ മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി ‘പ്രകൃതി’ സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് പരിസ്ഥിതിദിനത്തിൽ നദീസംരക്ഷണ പ്രതിജ്ഞ എടുത്തത്. കൈയേറ്റവും മാലിന്യവും കൊണ്ട് നശിച്ചു പോയ കുട്ടമ്പേരൂർ ആറിനെ ബുധനൂർ ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. 
എന്നാൽ, നദി വീണ്ടും പഴയ അവസ്ഥയിലേക്ക് നീങ്ങുകയാണ്. 
ഈ സാഹചര്യത്തിലാണ് സീഡ് വിദ്യാർഥികൾ നദീസംരക്ഷണ പ്രതിജ്ഞ എടുത്തത്. ചൊവ്വാഴ്ച കുട്ടമ്പേരൂർ ആറിന്റെ തീരത്ത് നടന്ന ചടങ്ങിൽ ഗൗരീവിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‍
സ്‌കൂൾ മാനേജർ കെ.ജി.ഗോപാലകൃഷ്ണപിളള പ്രിൻസിപ്പൽ വി.ആർ മോഹനചന്ദ്രൻ നായർ, സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത, പി.ആർ.ശ്രീലത, ജി.സരിത എന്നിവർനേതൃത്വം നൽകി.

June 08
12:53 2018

Write a Comment

Related News