SEED News

മാതൃഭൂമി സീഡ്- ലവ് പ്ലാസ്റ്റിക് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം

 പുന്നപ്ര: മാതൃഭൂമി സീഡ്-ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. സ്‌കൂളിൽ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് പുനരുപയോഗത്തിനായി കയറ്റി അയച്ചുകൊണ്ടാണ് പരിസ്ഥിതിദിനത്തിൽ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
 അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. അംഗം എസ്.രാജേഷ്‌കുമാർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ ടി.കുഞ്ഞുമോൻ, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ കെ.എ.നജ്മ എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ വരുൺ ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.   

June 08
12:53 2018

Write a Comment

Related News