SEED News

സീഡില്‍ രജിസ്റ്റര്‍ ചെയ്യാം.

തൊടുപുഴ: മാതൃഭൂമി സീഡിന്റെ (സ്റ്റുഡന്റ്‌സ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ െഡവലപ്‌മെന്റ്) പദ്ധതിയില്‍ ചേരാന്‍ സ്‌കൂളുകള്‍ക്ക് അവസരം. താല്‍പ്പര്യമുള്ള പുതിയ സ്‌കൂളുകള്‍, നിലവിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മാറ്റമുണ്ടെങ്കില്‍ അതും സീഡ് എക്‌സിക്യൂട്ടിവിനെ അറിയിക്കണം. 
ഇത്തവണ എല്‍.പി.സ്‌കൂളുകള്‍ക്കും സീഡില്‍ രജിസ്റ്റര്‍ ചെയ്യാം. കുഞ്ഞുങ്ങള്‍ക്ക് ഏതുതരത്തിലുള്ള പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും നടപ്പാക്കാം. ലഭിക്കുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഇവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. ഓരോ ജില്ലയിലും തിരഞ്ഞെടുക്കുന്ന മൂന്ന് കോളേജുകള്‍ക്കും സീഡില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. ഇതിനായി ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ സഹിതം അതത് ജില്ലാ മാതൃഭൂമി ഓഫീസിലേക്ക് അപേക്ഷ നല്‍കണം. ഫോണ്‍: അജിത് 7736955835

June 09
12:53 2018

Write a Comment

Related News