SEED News

20 വീട് 200 മരങ്ങള്‍

20 വീട് 200 മരങ്ങള്‍
ഒരു വര്‍ഷം നട്ടുവളര്‍ത്തിയ നല്ല പരിപാലകര്‍ക്ക് ആദരവ്
കൊടക്കാട്: കഴിഞ്ഞവര്‍ഷം നല്‍കിയ 10 മരത്തൈകള്‍ നട്ടുവളര്‍ത്തിയ നല്ല പരിപാലകര്‍ക്ക്് സ്‌കൂളിന്റെ ആദരം. വെള്ളച്ചാല്‍ മാതൃകാ സഹവാസ വിദ്യാലയത്തിലെ സീഡ് കുട്ടികളാണ് മരസ്‌നേഹിയെ തിരഞ്ഞെടുത്തത്. വ്യാപാരിയായ വെള്ളച്ചാലിലെ അബ്ദുള്‍സത്താര്‍ ആണ് ആദരം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തെ സീഡ് പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 20 വീടുകളില്‍ 10 വീതം മരത്തൈ നല്‍കിയത്. കുട്ടികളും അധ്യാപകരും മരപരിചരണം നിരീക്ഷിച്ചു. ഇതില്‍ നിന്നാണ് മികച്ച പരിപാലകനെ തിരഞ്ഞെടുത്തത്.
കെ.സി.ബീന, സി.മാധവന്‍, കുതിരുമ്മല്‍ബാലന്‍, അബ്ദുള്‍സലാം, സുരേഷ്, ദിജേഷ്, ഷീബ എന്നിവരെയും ആദരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ശൈലജ അധ്യക്ഷത വഹിച്ചു. കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങ് പഞ്ചായത്ത് സെക്രട്ടറി നാരായണന്‍കുട്ടി നിര്‍വഹിച്ചു. പി.കെ.ഭരതന്‍, എം.കുഞ്ഞിരാമന്‍, കെ.ദയാനന്ദ, ടി.വി.വിജയന്‍, എം.തുളസി, അബ്ദുള്‍സത്താര്‍ എന്നിവര്‍ സംസാരിച്ചു. 

June 11
12:53 2018

Write a Comment

Related News