SEED News

ടി.ഡി.സ്കൂളിൽ പൂർവവിദ്യാർഥികളുടെ ഫലവൃക്ഷത്തോട്ടം

തൈകളെത്തിച്ചത് 
മാതൃഭൂമി സീഡിന്റെ സഹായത്താൽ; 
നട്ടുവളർത്തുന്നത് 
50 വൃക്ഷത്തൈകൾ  


തുറവൂർ: ടി.ഡി.സ്കൂളിൽ പൂർവവിദ്യാർഥികളുടെ ഫലവൃക്ഷത്തോട്ടം ഒരുങ്ങുന്നു. മാവ്, പ്ലാവ്, പേര, മാതളം, ചാമ്പ എന്നിങ്ങനെ നീളുന്നു നട്ടുവളർത്തുന്ന വൃക്ഷങ്ങളുടെ നിര.
 50 വൃക്ഷങ്ങളാണ് കോമ്പൗണ്ടിൽ വിവിധയിടങ്ങളിലായി നട്ടുപരിപാലിക്കുന്നത്. മാതൃഭൂമി സീഡിന്റെ സഹായത്താൽ ഗ്രീൻലീഫ് നേച്ചറാണ് തൈകൾ നൽകിയത്. 
പ്രത്യേകം തയ്യാറാക്കിയ ഇരുമ്പുകൂടുകളുടെ സംരക്ഷണത്തിലാണ് തൈകൾ പരിപാലിക്കുന്നത്. ഇതിനായി 50 കൂടുകൾ നേരത്തേ എത്തിച്ചിരുന്നു. തോട്ടത്തിന്റെ പരിപാലനത്തിനായി കുട്ടികളുടെ പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചിട്ടുണ്ട്. എ.എം.ആരിഫ് എം.എൽ.എ. വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 
പി.ടി.എ.പ്രസിഡന്റുമാരായ വി.കുഞ്ഞുമോൻ, ശ്രീകുമാർ, പ്രധാന അധ്യാപകരായ എസ്.നന്ദകുമാർ, കുമാരി കെ.എം.പത്മം, വിദ്യാധരൻ, പൂർവവിദ്യാർഥികൾ, സീഡ് ക്ലബ്ബ്‌ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെ
ടുത്തു.

June 16
12:53 2018

Write a Comment

Related News