SEED News

മരുവത്കരണത്തിനെതിരേ ഹരിതോത്സവം

കൂത്തുപറമ്പ്: മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ലോക മരുവത്കരണവിരുദ്ധദിനം ആചരിച്ചു. കൂത്തുപറമ്പ് വലിയവെളിച്ചത്ത് പഴയ കല്ലുവെട്ടുകുഴികളില്‍ മരത്തൈകള്‍ നട്ടുകൊണ്ടായിരുന്നു ദിനാചരണം.
തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന കര്‍മപദ്ധതി ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, അധ്യാപകരായ പി.മോഹനന്‍, വി.വി.സുനേഷ് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സീഡ് എക്‌സിക്യുട്ടീവ് ബിജിഷ ബാലകൃഷ്ണന്‍ അധ്യാപകരായ മിഥുന്‍കുമാര്‍ സി., നിധിന്‍ സി.എം. എന്നിവര്‍ നേതൃത്വം നല്‍കി.
എ.പി.മനോജ്കുമാര്‍, സുരേഷ് ബാബു എം., രജീഷ് എ.പി. എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വനവത്കരണം നടത്തിയ തരിശുഭൂമി.    ഹരിത കേരള മിഷന്‍ വിദ്യാലയങ്ങളില്‍ വിഭാവനം ചെയ്ത പത്ത് ഹരിതോത്സവങ്ങളില്‍ രണ്ടാമത്തെതാണ് മരുവത്കരണവിരുദ്ധദിനം.

June 18
12:53 2018

Write a Comment

Related News