SEED News

മരുഭൂമിവത്കരണ വിരുദ്ധ ദിനത്തിൽ സീഡിന്റെ 'മധുര വനം' പദ്ധതി

മരുഭൂമി വത്കരണ വിരുദ്ധ ദിനത്തിൽ വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ 
സീഡ് പ്രവർത്തകർ തെരുവ് നാടകം അവതരിപ്പിച്ചു. പൊതു സ്ഥലത്ത് ഫലവൃക്ഷത്തൈകൾ നട്ട് 'മധുര വനം' പദ്ധതിക്കും തുടക്കമിട്ടു. മധുര വനം പദ്ധതി ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് ഉദ്ഘാടനം ചെയ്തു.
പ്ലാവ്, പേര, മാവ് തുടങ്ങിയവയുടെ തൈകളാണ് നട്ടത്. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ബീന തോമസ്, പ്രഥമാധ്യാപിക മേഴ്സി ഡേവിഡ്, സീഡ് അംഗങ്ങൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.
 

June 19
12:53 2018

Write a Comment

Related News