environmental News

ഇന്ന് ഡോക്ടർസ് ദിനം:-ദൈവത്തെപ്പോലെ ഒരു ഡോക്ടർ

രോഗങ്ങൾ ജീവനെ ഭീഷണിപ്പെടുത്തുമ്പോൾ ആണ് നമ്മൾ ഡോക്ടര്സിനെ ദൈവത്തെപ്പോലെ കാണുന്നത്.എന്നാൽ ബിദാൻ ചന്ദ്ര ഡോക്ടർ ജീവിതകാലം മുഴുവൻ ദൈവത്തെപോലെയായിരുന്നു .മനുഷ്യരെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയുമായിരുന്നു ആ ജീവിതത്തിന്റെ ലക്‌ഷ്യം.വൈദ്യശാസ്ത്രരംഗത്തു അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ നന്ദിയോടെ ഓർക്കുന്ന ദിനമാണിത്.
ബിദാൻ ചന്ദ്രറോയിയുടെ ജന്മദിനമായ ജൂലായ് ഒന്ന് ദേശിയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു .ഡോക്ടർ എന്നതിനപ്പുറം മറ്റുപലതുമായിരുന്നു ബി .സി റോയ്.പ്രമുഖ ദേശിയ നേതാക്കളിൽ ഒരാൾ ,മുൻ പശ്ചിമ ബംഗാൾ മുഖ്യ മദ്രി അങ്ങനെ പലതും.ആധുനിക ബംഗളിന്റെ സ്രഷ്ട്ടാവെന്ന വിളിപ്പേരും അദ്ദേഹതിന്നുട്.ഗാന്ധിജിയുടെ അടുത്ത സുഹൃത്തെന്ന വിളിപ്പേരും അദ്ദേഹത്തിനുട്.രാജ്യത്തിനു അദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചു 1961 ഭാരത സർക്കാർ അദ്ദേഹത്തിന് "ഭാരത രത്ന "അവാർഡ് നൽകി ആദരിച്ചു.
കേരളം സർക്കാർ നടപ്പിലാക്കുന്ന ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ ഡോക്ടർദിനം ആസൂത്രണം ചെയ്തിട്ടുണ്ട് .ഡോ ബി .സി.റോയിയെ പരിചയപ്പെടുത്തുന്ന പരിപാടികൾ വിദ്യാലയങ്ങളിൽ ആസൂത്രണം ചെയ്യാം 

July 01
12:53 2018

Write a Comment