SEED News

സീഡ് അധ്യാപക ശില്പശാല ഇന്ന്

കൊച്ചി:   

പത്താം വര്ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം  വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്ക്കുള്ള ശില്പശാല

 ഇന്ന് 

  ശനിയാഴ്ച നടക്കും. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ  രാവിലെ 9.30മുതല് ഒരുമണിവരെയാണ് സ്കൂളുകളിലെ സീഡ് കോര്ഡിനേറ്റര്മാരായ അധ്യാപര്ക്കായി ശില്പശാല സംഘടിപ്പിക്കുന്നത്. ഈ വര്ഷത്തെ പ്രായോഗിക പ്രവര്ത്തനങ്ങള് വിശദീകരിക്കുന്നതിനായാണ് ശില്പശാല. എല്.പി.മുതല് ഹയര്സെക്കന്ഡറി വരെയുള്ള സ്കൂളുകള്ക്ക് പദ്ധതിയില് പങ്കാളികളാകാം. എല്.പി. വിഭാഗത്തിന് പ്രത്യേക സമ്മാനങ്ങള് ഉണ്ട്. ശില്പശാലയില് പങ്കെടുക്കുന്ന അധ്യാപകര്ക്ക് യാത്രാബത്ത നല്കും. സീഡിനെക്കുറിച്ച് കൂടുതൽ അറിയാൻ  സന്ദർശിക്കുക, www.mbiseed.com ഫോൺ: 9809314586.

 

July 07
12:53 2018

Write a Comment

Related News