SEED News

പകർച്ചപ്പനിക്കെതിരേ സീഡ് ക്ലബ്ബ്

ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടത്തി.  ജില്ലാ ഹോമിയോപ്പതി വകുപ്പ്, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത്, ഏറ്റുകുടുക്ക ആയുഷ് പി.എച്ച്.സി. എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
കാങ്കോൽ-ആലപ്പടമ്പ്‌ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന മഞ്ചപ്പറമ്പ് , കുണ്ട്യത്തിട്, ആലപ്പടമ്പ്‌ നോർത്ത്, കുണ്ടോൾ, കാനം, കരിയാപ്പ്, ഏറ്റുകുടുക്ക എന്നീ പ്രദേശങ്ങളിൽ ഡെങ്കിപ്പനികളുൾപ്പെടെയുള്ളവ  പടരുകയാണ്. 
മരണത്തിനുവരെ കാരണമാകുന്ന പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 
പ്രതിരോധമരുന്നിന്റെ വിതരണോദ്‌ഘാടനം കാങ്കോൽ ആലപ്പടമ്പ്‌ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവഹിച്ചു. 
ഡോ. കെ.ബി.സുബിമോൾ  ബോധവത്കരണ ക്ലാസ്‌ എടുത്തു. പ്രഥമാധ്യാപിക പി.യശോദ, ഡോ. എൻ.സുശീല, വാർഡംഗം എം.രാജൻ പണിക്കർ, സീഡ് കോഓർഡിനേറ്റർ കെ.രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ എന്നിവർ സംസാരിച്ചു. 

July 10
12:53 2018

Write a Comment

Related News