environmental News

ജൂലായ് 11 ലോക ജനസംഖ്യാദിനം

1987 ജൂലായ് 11- ന് ലോക ജനസംഖ്യ 500 കോടി കവിഞ്ഞതിന്റെ ഓര്‍മയ്ക്കായാണ് 
ജൂലായ് 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 11- ന് ക്രൊയേഷ്യയുടെ തലസ്ഥാനമായ 
സാഗ്രിബില്‍ പിറന്ന മതേജ് ഗാസ്പര്‍ ആണ് 500 കോടി തികഞ്ഞ കുഞ്ഞായി കണക്കാക്കപ്പെടുന്നത്.

1989 മുതലാണ് ജൂലായ് 11 ലോക ജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാവര്‍ധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ കുടുംബജീവിതത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി 200-ലധികം രാജ്യങ്ങളില്‍ ജനസംഖ്യാദിനം ആചരിക്കുന്നു. 
ക്രിസ്തുവിന്റെ ജനനത്തിന് 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആരംഭിച്ചിരുന്നു. ബാബിലോണിയയില്‍ ജനങ്ങളുടെ വരുമാനം കണക്കാക്കിയതാണ് ആദ്യത്തെ കണക്കെടുപ്പായി കരുതപ്പെടുന്നത്. പുരാതന ഈജിപ്തിലും പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും നികുതിയൊടുക്കലിനും സൈനിക സേവനത്തിനും വേണ്ടി ജനങ്ങളുടെ കണക്കെടുത്തിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്ത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 
രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യാ കണക്കെടുപ്പ് ആദ്യമായി നടന്നത് ചൈനയിലാണ്. ക്യത്യമായ ഇടവേളയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്താന്‍ തുടങ്ങിയത് റോമാക്കാരാണ്. എ.ഡി. രണ്ടില്‍. ആധുനികരീതിയില്‍ നടത്തിയ സെന്‍സസില്‍ ഏറ്റവും പഴക്കമുള്ളത് 1703 - ല്‍ ഐസ്ലന്‍ഡില്‍ നടത്തിയ കണക്കെടുപ്പാണ്. എന്നാല്‍ ഈ കണക്കെടുപ്പിന്റെ ഫലങ്ങള്‍ ഏറെക്കാലം പുറത്തുവന്നില്ല. 1750- ല്‍ നടന്ന സ്വീഡിഷ് കണക്കെടുപ്പാണ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെന്‍സസ്. 19-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും മിക്ക രാജ്യങ്ങളും ജനസംഖ്യാകണക്കെടുപ്പും ജനനമരണ രജിസ്‌ട്രേഷനും ആരംഭിച്ചു. ജനസംഖ്യാശാസ്ത്രം (ഡെമോഗ്രഫി) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 2050- ഓടെ ജനസംഖ്യ 1000 കോടി കവിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ന് ലോകത്ത് ഓരോ മിനിറ്റിലും 252 കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നു. ഇന്ത്യയില്‍ ഓരോ മിനിറ്റിലും ഏകദേശം 62 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.
യു.എന്‍. പറയുന്നു...
ലോകജനസംഖ്യ 2050 ആകുമ്പോഴേക്കും 760 കോടിയില്‍നിന്ന് 980 കോടിയിലേക്ക് കുതിച്ചുയരുമെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും. 2050-ല്‍ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്തെത്തുമെന്നും യു.എന്‍. സാമ്പത്തികവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ജനസംഖ്യയില്‍ നിലവില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ 130 കോടി ജനങ്ങളും ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ 140 കോടിയുമാണുള്ളത്. 2024 ആകുമ്പോള്‍ ഇന്ത്യ ചൈനയെ മറികടക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .
ജനനനിരക്ക് ഏറ്റവും കൂടുതല്‍ ഏഷ്യാ ഭൂഖണ്ഡത്തിലാണ്. ഏഷ്യ കഴിഞ്ഞാല്‍ ആഫ്രിക്കന്‍ വന്‍കരയിലാണ് ജനവാസം ഏറ്റവും കൂടുതല്‍. വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും ജനപ്പെരുപ്പത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. അവികസിതമായ രാജ്യങ്ങളില്‍ വളരെ ഉയര്‍ന്ന തോതിലാണ് ജനസംഖ്യാ വര്‍ധന.
ചൈനയാണ് ജനസംഖ്യയില്‍ ഒന്നാമതുള്ള രാജ്യം- 140 കോടി1750- ല്‍ നടന്ന സ്വീഡിഷ് കണക്കെടുപ്പാണ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെന്‍സസ്.

July 11
12:53 2018

Write a Comment