SEED News

ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.എസ്സിൽ ചക്ക മഹോത്സവം നടത്തി

ചടയമംഗലം ഗവ. എം.ജി. ഹയർസെക്കന്ററി സ്‌കൂളിൽ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവവും മാതൃ സംഗമവും നടത്തി. വ്യത്യസ്ഥങ്ങളായ ചക്ക വിഭവങ്ങൾ ഒരുക്കി സ്റ്റാളുകളിൽ ക്രമീകരിച്ച് പ്രദർശനവും വിപണനവും നടത്തി. കൊട്ടാരക്കര ഇ.റ്റി.സിയിലെ സൂസമ്മ ചാക്കോയുടെ നേതൃത്വത്തിൽ അമ്മമാർക്കായി ചക്ക ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ  പരിശീലനം നൽകി. വൃക്ഷ തൈകളുടെ പ്രദർശനവും വിപണനവും ആകർഷകമായി. നാല്പതോളം വിഭവങ്ങൾ അണിനിരന്ന ചക്ക മഹോത്സവം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുതിയ അനുഭവമായി. പഞ്ചായത്ത് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർമാൻ ഡി. ജയകുമാർ, സ്‌ക്കൂൾ പ്രിൻസിപ്പാൾ വഹീദ, പി ടി എ വൈസ് പ്രസിഡന്റ് നവാസ്, ഡോ. സെയ്ഫുദ്ദീൻ, മാതൃഭൂമി റീജിയണൽ മാനേജർ വി. വിനോദ്കുമാർ, പ്രകാശ്, എച്ച് എം. പി. ആർ. ഷീലാകുമാരിയമ്മ, സീഡ് കോർഡിനേറ്റർ കെ. എസ്. ഉഷ തുടങ്ങിയവർ സംസാരിച്ചു. 

 

July 11
12:53 2018

Write a Comment

Related News