SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി

ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല തുറവൂർ എ.ഇ.ഒ. ടി.പി.ഉദയകുമാരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷങ്ങളായി പരിസ്ഥിതി സംരക്ഷണത്തിനായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് ടി.പി.ഉദയകുമാരി 
പറഞ്ഞു. ചേർത്തല എസ്.എൻ.എം. ജി.ബി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. 
ഫെഡറൽ ബാങ്ക് ചേർത്തല ചീഫ് മാനേജർ ഡി.അനിൽ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ.ബാബു, ഹരിതകേരളം സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ ആർ.വേണുേഗാപാൽ എന്നിവർ ക്ലാസെടുത്തു. സീഡ് റവന്യൂ ജില്ലാ എസ്.പി.ഒ.സി. വരുൺ ഹരി, മാതൃഭൂമി ആലപ്പുഴ സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

July 16
12:53 2018

Write a Comment

Related News