SEED News

മാതൃഭൂമി സീഡ് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു - കെ.കെ.വിനോദ്കുമാർ

തൊടുപുഴ: പത്ത് വര്ഷം മുമ്പത്തെ  സ്കൂളിന്റെ സാഹചര്യവും  ഇപ്പോഴത്തെ സാഹചര്യവും താരതമ്യം ചെയ്യുമ്പോഴാണ്  മാതൃഭൂമി സീഡ് ഉണ്ടാക്കിയ സ്വാധീനം മനസിലാകുകയെന്ന്  തൊടുപുഴ എ.ഇ.ഒ. കെ.കെ. വിനോദ് കുമാര് പറഞ്ഞു. പത്താം വര്ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മാതൃഭൂമി സീഡ് പദ്ധതിയിലൂടെ സ്കൂള് പരിസരങ്ങള് പച്ചപ്പ് നിറഞ്ഞതായി. പാറപ്പുറം ആയിരുന്ന സ്കൂളുകള് പോലും തൈകള്  നട്ടുപിടിപ്പിച്ച് ചെറിയവനം നിര്മിച്ചു. സമൂഹത്തിലെല്ലായിടത്തും മാറ്റങ്ങൾ ദൃശ്യമാണെന്നും വിനോദ് കുമാര് പറഞ്ഞു. 
പ്ലാസ്റ്റിക് നിര്മാര്ജനത്തിനായുള്ള ലവ് പ്ലാസ്റ്റിക് പദ്ധതി  മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇടുക്കി ഫെഡറല് ബാങ്ക് എ.ജി.എം. ആന്ഡ് റീജിണല് മേധാവി ജോര്ജ് ജേക്കബ്ബ് അഭിപ്രായപ്പെട്ടു.  പ്ലാസ്റ്റികിന്റെ വിപത്തുക്കളില് നിന്നും ഭൂമിയെ സംരക്ഷിക്കാന് കുട്ടികളോടൊപ്പം സമൂഹവും ഒത്തുചേരണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ മാലിന്യസംസ്കരണത്തിന്റെ ആവശ്യകതയെപ്പറ്റി ഹരിത കേരളമിഷന് ജില്ലാ കോര്ഡിനേറ്റര് ഡോ.ജി.എസ്. മധുവും സംസാരിച്ചു. മാതൃഭൂമി സീഡും ഹരിതകേരളവും ഒത്തുചേര്ന്ന് വലിയമാറ്റങ്ങള് സമൂഹത്തില് ഉണ്ടാക്കുവാന് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. 
തൊടുപുഴ മേഖലയിലെ നൂറോളം അധ്യാപക കോര്ഡിനേറ്റര്മാര് ശില്പശാലയില് പങ്കെടുത്തു. 
മാതൃഭൂമി ഇടുക്കി സെയില്സ് ഓര്ഗനൈസര് എന്.കെ.ഷാജന് അധ്യക്ഷത വഹിച്ചു. സീസണ്വാച്ച് സംസ്ഥാന കോര്ഡിനേറ്റര് മുഹമ്മദ് നിസാര്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്ട്ടര് രാജേഷ് കെ.കൃഷ്ണന്, എക്സിക്യൂട്ടീവ് സോഷ്യല് ഇനിഷ്യേറ്റീവ്സ് കെ.കെ.അജിത് എന്നിവര് സംസാരിച്ചു. 

July 18
12:53 2018

Write a Comment

Related News