SEED News

ജന്തുജന്യ രോഗ ബോധവൽക്കരണവുമായി കാലിച്ചാനടുക്കം സ്ക്കൂൾ:

ജന്തുജന്യ രോഗ ബോധവൽക്കരണവുമായി കാലിച്ചാനടുക്കം സ്ക്കൂൾ:
കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.  ലോക ജന്തുജന്യ രോഗ നിവാരണ ദിനമായ ജൂലായ് 6 ന് ആണ് പരിപാടി സംഘടിപ്പിച്ചത്.എണ്ണപ്പാറ പി.എച്ച്.സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഗിരിജ ജന്തുജന്യ രോഗങ്ങളെക്കുറിച്ചും മഴക്കാല രോഗങ്ങളെ ക്കുറിച്ചും ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ,പി. വിജയകൃഷ്ണൻ, ജയശ്രീ, സീഡ് ലീഡർ മഞ്ജിമ എന്നിവർ സംസാരിച്ചു.

July 18
12:53 2018

Write a Comment

Related News