SEED News

ദശപുഷ്പത്തോട്ടമൊരുക്കി കര്‍ക്കിടകത്തെ വരവേറ്റ് സീഡ്



എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കര്‍ക്കിടകത്തെ വരവേറ്റ് സീഡ് വിദ്യാര്‍ത്ഥികള്‍ ദശപുഷ്പത്തോട്ടമൊരുക്കുന്നു. 

എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ദശപുഷ്പത്തോട്ടമൊരുക്കി സീഡ് വിദ്യാര്‍ത്ഥികള്‍ കര്‍ക്കിടകത്തെ വരവേറ്റു. സമാജം ഭാരവാഹി പത്മനാഭന്‍ കുട്ടികളോടും രക്ഷിതാക്കളോടും അധ്യാപകരോടുമൊപ്പം ദശപുഷ്പം നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി കര്‍ക്കിടകത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ഔഷധ സസ്യങ്ങളുടെ ഗുണമേന്മകളെ കുറിച്ചും സംസാരിച്ചു. ഔഷധ സസ്യങ്ങളുടെ പ്രത്യേകതകളടങ്ങിയ ചാര്‍ട്ടുകളും ഔഷധകഞ്ഞി വിതരണവും നന്നു. സമാജം ഭാരവാഹി ശശീന്ദ്രന്‍, പ്രിന്‍സിപ്പാള്‍ അര്‍ച്ചന ഗിരീഷ്, പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


July 18
12:53 2018

Write a Comment

Related News