SEED News

പാഠം 1 പച്ചക്കറി പദ്ധതിയുമായി സീഡ്

പുറനാട്ടുകര:പഠനത്തിനെത്തുന്ന മുഴുവൻ കുട്ടികളെയും കൃഷിയുടെ ഹരിതാഭമായ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബും അടാട്ട് കൃഷി ഭവനും കൂടി വിദ്യാലയത്തിൽ നടപ്പിലാക്കുന്ന പാഠം ഒന്ന് പച്ചക്കറി പദ്ധതി അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ ജയചന്ദ്രൻ ഹൈബ്രിഡ് പടവലതൈകൾ നട്ട് ഉൽഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി യിൽ ഉൾപ്പെട്ടുത്തിയാണ് കാർഷിക പ്രവർത്തനങ്ങൾ അടാട്ട് കൃഷി ഓഫീസർ സ്മിത ഫ്രാൻസിസ് നടപ്പിലാക്കുന്നത്. 'കൃഷിയിൽ എല്ലാ കുട്ടികൾക്കും താൽപര്യം ജനിപ്പിക്കുന്നതിനായി നിലമൊരുക്കുന്നതിനും തൈകൾ നടുന്നതിനും സീഡ് സംഘത്തിന് പ്രോൽ സാഹനവും നിർദ്ദേശങ്ങളുമായി വിദ്യാലയത്തിലെകൃഷി സ്ഥലത്ത്   കൃഷി ഓഫിസർ എത്തുന്നു.കുട്ടികൾക്ക് നേരിട്ട് കൃഷി പoനം നടത്തുന്നു. കുട്ടികളു സംശയ ദുരീകരണത്തോടെ കാർഷിക പഠനം രസകരമാക്കുന്നു.പടവലം, വെണ്ട, വഴുതന, കുറ്റി അമര, കയ്പ, പയറ്, മുളക്  കൂടാതെ ചേമ്പ്, ചേന കാവത്ത്,തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും വിശാലമായ വിദ്യാലയ അങ്കണത്തിൽ കൃഷി ചെയ്യുന്നു.. സ്ക്കൂൾ ഹെഡ്മാസ്റ്റർ ഹരികുമാർ വി എസ്, സീഡ് കോഡിനേറ്റർ എം.എസ് രാജേഷ് അധ്യാപകരായ കെ എസ് ഗീത., വൃന്ദ രാജൻ, റപ്പായി, നരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

July 18
12:53 2018

Write a Comment

Related News