SEED News

പരമ്പര്യത്തനിമയിൽ നെൽക്കൃഷി ചെയ്ത് സീഡ് പ്രവർത്തകർ


 നെൽക്കൃഷി അന്യം നിന്നുപോകുന്ന ന്യൂെജൻ കാലഘട്ടത്തിൽ പരമ്പരാഗത രീതിയിലുള്ള നെൽക്കൃഷി നടപ്പാക്കുകയാണ് കുമരകം ജി.വി. എച്ച്.എസ്.എസിലെ സീഡ് പ്രവർത്തകർ.
സ്കൂൾ പരിസരത്തുള്ള കളകൾ നിറഞ്ഞു കാടുകയറിയ സ്ഥലം വിദ്യാർഥികൾ ഉത്സവാവേശത്തോടെ വൃത്തിയാക്കി. കുമ്മായം വിതറി മണ്ണിന്റെ പുളിപ്പ് മാറ്റി. പിന്നീട് ചാണകം മണ്ണുമായി ഇളക്കിച്ചേർത്തു.
നനച്ച ചണച്ചാക്കിൽ 24 മണിക്കൂർ കെട്ടിവെച്ച് വിത്തു മുളപ്പിച്ചു. മുളപ്പിച്ച വിത്ത് ചേമ്പിലക്കുമ്പിളിൽ ‘ഞൊരിയിടൽ’ രീതിയിൽ വിതച്ചു.
ഞാറു നടീൽ യന്ത്രം പ്രവർത്തിക്കുന്ന പ്രതീതി ഉളവാക്കും വിധമാണ് കുട്ടികൾ നിരന്ന് വിതയ്ക്കുന്നതു കണ്ടാൽ തോന്നുക. ഉമ നെല്ലിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.
പ്രിൻസിപ്പൽ എസ്. രജനി, പി.ടി.എ. പ്രസിഡന്റ് ദീപ ജയഭാനു, അധ്യാപകൻ പി.എച്ച്. അൻസാരി, പി.ടി.എ. വൈസ്  പ്രസിഡന്റ് ഫിലിപ്പ് സ്കറിയ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എസ്. സൂരത്ത്, മറ്റ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

July 18
12:53 2018

Write a Comment

Related News