SEED News

ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ യോഗാദിനം ആചരിച്ചു.

 അഞ്ചല്‍: ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ യോഗാദിനം ആചരിച്ചു. യോഗാ അധ്യാപകന്‍ സന്തോഷിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനം നടന്നു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൂര്യനമസ്‌കാരം പോലുള്ള യോഗാസനങ്ങള്‍ പതിവായി ചെയ്യുന്നത് പ്രകൃതിയുമായി മനുഷ്യനെ കൂടുതല്‍ ഇണക്കി നിര്‍ത്തുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ റാണികൃഷ്ണ, ജിനോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


July 18
12:53 2018

Write a Comment

Related News