SEED News

മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ നെല്ലിമരത്തെ ആദരിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.


ചടയമംഗലം. . മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ നെല്ലിമരത്തെ ആദരിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു. പ്ലാവിന്‍തെയും നട്ടു. സ്‌കൂളില്‍നിര്‍മ്മിച്ച ഉദ്ധ്യാനം വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് നല്‍കി. ജാപ്പനീസ് കൃഷി രീതി ഉപയോഗപ്പെടുത്തിയ ശലഭോദ്യാനവും ഉദ്ഘാടനം ചെയ്തു.കൃഷിവകുപ്പ് പച്ചക്കറി വിത്ത് വിതരണം ചെയ്തു. വനം വകുപ്പ് എന്റെ മരം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് വടക്കതില്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.ശിവദാസന്‍, കണ്‍വീനര്‍ ജെ.ഷംസുദ്ദീന്‍,എച്ച്.എം.പി.അര്‍.ഷീലാകുമാരിയമ്മ,ലതികമ്മ,ഹരിജ,കെ.എസ്.ഉഷ,പ്രീത.എസ്.പിള്ള,എ.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.നിലമേല്‍ എം.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. അധ്യാപകരും, വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈ നട്ടു. നിലമേല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൃക്ഷതൈ നടീല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജ് കപൂര്‍ നിര്‍വ്വഹിച്ചു. എച്ച്.എം. എസ്.ലീന,ബെന്നി ഷാഫിറൂസ്, മനീഷ്.എ.എല്‍, വിഷ്ണു, ജയേഷ്, സിന്ധു, മിനി, സ്മിത എന്നിവര്‍ സംസാരിച്ചു

July 18
12:53 2018

Write a Comment

Related News