SEED News

മാതൃഭൂമി സീഡ് പത്താംവർഷ പ്രവർത്തനങ്ങൾക്ക് തുടക്കം

സീഡുമായി മാതൃഭൂമി എത്തുന്നത്
മറ്റാരും ചിന്തിക്കാത്ത സമയത്ത് -അഡൽ അരശൻ
 
പാലക്കാട്: മാധ്യമപ്രവർത്തനത്തിൽ ആരും ചിന്തിക്കാത്ത സമയത്താണ് മാതൃഭൂമി സീഡ് പദ്ധതിയുമായി രംഗത്തുവരുന്നതെന്ന് കിഴക്കൻമേഖലാ സി.സി.എഫ്. അഡൽ അരശൻ പറഞ്ഞു. ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പത്താംവർഷ ജില്ലാതല പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ കാലത്തുവന്ന വനസംരക്ഷണ നിയമങ്ങളാണ് ഇപ്പോഴത്തെ കരുതലിന് പ്രധാന കാരണം. ബോധവത്കരണ കാര്യത്തിൽ ഏറെ മുന്നിലാണ് കേരളം. പരിസ്ഥിതിസംരക്ഷണം ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാംവർഷ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് ബമ്മണൂർ ജി.എച്ച്.എസിൽ കഴിഞ്ഞവർഷം മന്ത്രി എ.കെ. ബാലൻ നട്ട മരത്തിന്റെ പരിപാലനം ഉറപ്പാക്കി വെള്ളമൊഴിച്ചായിരുന്നു ഉദ്ഘാടനം. മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷതവഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ മുഖ്യ പ്രഭാഷണം നടത്തി. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ഗോപിനാഥ് വ്യക്ഷത്തൈവിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ എ. കല സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഡി.ഡി.ഇ.യുടെ ചുമതല വഹിക്കുന്ന യു. സായിഗിരി, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. സനിൽ ഐ.പി., ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, പെരിങ്ങോട്ടുകുറിശ്ശി കൃഷിഭവൻ കൃഷി ഓഫീസർ എം.ടി. മോഹൻ, കുഴൽമന്ദം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ. കനകമണി, ജി.എച്ച്.എസ്. ബമ്മണൂർ പ്രധാനാധ്യാപിക കെ. ഇന്ദിര, സീഡ് കോ-ഓർഡിനേറ്റർ പി.ആർ. സാവിത്രി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് കൃഷിവകുപ്പ് പച്ചക്കറിവിത്തുകൾ വിതരണംചെയ്തു.

July 19
12:53 2018

Write a Comment

Related News