SEED News

പത്താംവർഷ ഊർജത്തിൽ സീഡ് അധ്യാപക ശില്പശാല

പത്താംവർഷ ഊർജത്തിൽ 
സീഡ് അധ്യാപക ശില്പശാല

ഷൊർണൂർ: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ആശയവുമായി നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാലയ്ക്ക്‌ തുടക്കമായി. ഫെഡറൽബാങ്കുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാതല ശില്പശാല ഷൊർണൂർ നഗരസഭാധ്യക്ഷ വി. വിമല ഉദ്ഘാടനംചെയ്തു.
10 വർഷത്തെ പ്രവർത്തനാനുഭവങ്ങൾ അധ്യാപകർ പങ്കുവെച്ചു. പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി  ചർച്ച നടന്നു. കാർഷികമേഖലയിലേതുൾപ്പെടെ പഴയകാലത്തെ ചില നന്മകളിേലക്ക് നന്മൾ തിരിച്ചുപോകേണ്ടതുണ്ടെന്ന് വി. വിമല പറഞ്ഞു. അടിസ്ഥാനപരമായ മാറ്റമാണ് മാതൃഭൂമി സീഡ് ഉണ്ടാക്കുന്നതെന്നും അവർ പറഞ്ഞു. 
മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷതവഹിച്ചു. ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.എസ്. സുധാകരൻ, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ സീഡ് കോ-ഓർഡിനേറ്റർ പി. രാഗേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. ശ്രീകുമാർ ക്ലാസെടുത്തു.

July 19
12:53 2018

Write a Comment

Related News