SEED News

അടുക്കളയിൽനിന്ന് പ്ലാസ്റ്റിക്കിനെ തുരത്താൻ

അടുക്കള പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതിയുമായി ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ജീവനക്കാരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുവാഞ്ചേരി കർഷക-കർഷകത്തൊഴിലാളി ക്ഷേമ സഹകരണസംഘത്തിന്റെ സഹകരണത്തോടെ സീഡ് ക്ലബാണ് പദ്ധതി നടപ്പാക്കുന്നത്. 
  ആദ്യഘട്ടമെന്ന നിലയിൽ വീടുകളിൽ സർവേ തുടങ്ങി. അടുക്കളയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ. സർവേയുടെ ഉദ്ഘാടനം കർഷക-കർഷകത്തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രസിഡന്റ് പന്ന്യോടൻ ചന്ദ്രൻ നിർവഹിച്ചു. ആദ്യ സർവേ ഫോറം സ്കൂൾ പ്രിൻസിപ്പൽ കെ.കെ.ചന്ദ്രമോഹൻ ഏറ്റുവാങ്ങി. 
  പി.ടി.എ. പ്രസിഡന്റ് കെ.എം.ചന്ദ്രൻ, സഹകരണസംഘം ഡയറക്ടർ രാജു എക്കാലിൽ, ടി.കെ.റീത്ത, പ്രഥമാധ്യാപകൻ കെ.രാജീവൻ, സീഡ് കോഓർഡിനേറ്റർ ബി.അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

July 20
12:53 2018

Write a Comment

Related News